Friday, November 16, 2012

ലിസിയുടെ കേസ് രാജിയായി.

                         തന്തക്കുപറഞ്ഞ ഒരു നടി കൂടി ഉണ്ടായിരിക്കുന്നു.അല്ലെങ്കില്‍ തന്തക്കുപിറന്ന ഒരു നടി. ലിസി പ്രിയദര്‍ശന്‍ കൂടി തിരശീല മാറ്റി.അല്പം തിരക്കായാല്‍ തന്തയെ തള്ളിപ്പറയണം എന്നാണല്ലോ ചൊല്ല്.മീരയും ജോമോളും മുക്തയും ആടിതകര്‍ത്ത വേദി കുറച്ചുകാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.താരറാണിമാരായാല്‍ ഫാന്‍സുകാരെ കൂട്ടാന്‍ ഒരു തന്തെയെങ്കിലും വേണം 
            ഡ്യൂപ്പ് പറ്റാത്ത അല്ലെങ്കില്‍ വേണ്ടാത്ത ഒരു രംഗമാണത് .കോടികള്‍ മറിയുന്നിടമാണ് .ഭര്‍ത്താവാണെങ്കില്‍ ഭാരതത്തിലെ നമ്പര്‍ വണ്‍. പൈസക്കൊകെ വല്ല്യ ബുദ്ധിമുട്ടാണ്.നാലായിരത്തി അഞ്ഞൂറ് രൂഫാ കൊടുക്കേ .കഷ്ടല്ലേ.-അതുതന്നെ തന്തക്ക്‌ -കഷ്ടം.
                              അല്ലെങ്കിലും ഈ തന്തമാരെ തന്നെ പറയണം .ഇതിലും ഭേദം തെണ്ടലായിരുന്നു.അല്ലെങ്കില്‍ മുഖ്യമന്ത്രിക്കൊരു  പരാതി.ദുരിതാശ്വാസനിധിയില്‍ നിന്നൊരു സഹായം.അമ്മയില്‍ അംഗത്വം മകള്‍കല്ലേയുള്ളൂ  മകള്‍ക്ക് ജന്മം നല്‍കല്‍ ഒരു കലയായി അംഗീകരിച്ചിട്ടില്ല.അതുകൊണ്ട് അവശ കലാകാരനുമല്ല .നോക്കണേ പോക്ക് .
            ഇനി നോക്കാനുള്ളത് പിന്‍ഗാമികള്‍ ആരൊക്കെ.പ്രണയിച്ചു പരിണയിച്ചവര്‍ ഇനിയുമുണ്ടേ!ആധിമൂത്ത് പ്രാന്താവാന്‍ ഏത് തന്തക്കാണാവൊ വിധി .ജാഗ്രതൈ !

Tuesday, November 13, 2012

സംസ്ഥാന സ്കൂള്‍ കലോത്സവം മലപ്പുറത്ത്‌

                               മറ്റൊരു സ്കൂള്‍ കലോത്സവം കൂടി അരങ്ങേറുകയാണ്. സ്കൂള്‍  കുട്ടികളുടെ കഴിവ് തെളിയിക്കാനുള്ള  ഏറ്റവും  വലിയ വേദിയാണ്  സംസ്ഥാന സ്കൂള്‍ കലോത്സവം.കുരുന്നു പ്രതിഭകള്‍ വേദിയിലെത്തി തങ്ങളുടെ പ്രകടനം കാഴ്ച വെച്ച് മടങ്ങുമ്പോള്‍ നീണ്ട നാളെത്തെ  സപര്യക്ക്  വിരാമ മിടുകയാണ്.ഇന്നത്തെപോലെ ദൃശ്യ മാധ്യമങ്ങള്‍ കുറവായിരുന്ന  ഒരു കാലത്ത് ആടാനും പാടാനും പിന്നെ ചിരിപ്പിച്ചു മണ്ണ് കപ്പിക്കാനും ഇത്രയും വലിയ ഒരു അരങ്ങും  ഇല്ലായിരുന്നു.
 ഓരോ കലോത്സവവും നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കി, മാറ്റു തെളിയിച്ച് മലയാളത്തിന്റെ മന്ദാരങ്ങളായി.വിജയത്തിന്റെ കനവും കണ്ണീരിന്റെ  ഉപ്പും ഇഴചേര്‍ന്ന നിമിഷങ്ങള്‍..കാവ്യയും വിനീതും മഞ്ജുവും നവ്യയും മലയാളസിനിമയിലെത്തിയത്,കലോത്സവം വഴിയായിരുന്നു.നവ്യയുടെ പ്രമാദ കരച്ചില്‍ ഓര്‍ക്കുക..എന്തിന് മലയാളിയുടെ അഹങ്കാരമായ യേശുദാസും ജയചന്ദ്രനും കലോത്സവത്തിന്റെ ഉത്പന്നമാണ്.ജയചന്ദ്രന്‍ പാട്ടില്‍ വിജയിച്ചപ്പോള്‍ പിന്നീട് പാടി വിജയിച്ചത് യേശുദാസാണന്നു മാത്രം. .വിനീത് ശ്രീനിവാസന്‍ മാപ്പിളപ്പാട്ട് പാടിയാണ് ഒന്നാംസ്ഥാനം നേടിയതെന്നും ചരിത്രം.അങ്ങനെ  തട്ടത്തിന്‍ മറയത്തായി .നിരവധി മിമിക്രി പ്രതിഭകളുടെ കഥയും മറ്റൊന്നല്ല.ഒരു പക്ഷെ മിമിക്രി ഇത്രയേറെ ജനകീയമാക്കിയത്‌ കലോത്സവത്തിന്റെ ജനസഞ്ചയമായിരുന്നു. 
                    അതോടൊപ്പം വിവാദങ്ങളും വേദി മാറ്റങ്ങളും കലോത്സവത്തിന് എപ്പോഴും കൂടപ്പിറപ്പുകളായിരുന്നു.  അവ മത്സരങ്ങള്‍ക്ക്  മാറ്റു കുറക്കുകയല്ല മറിച്ച് ഇരട്ടിപ്പിക്കുകയായിരുന്നു. മത്സരങ്ങളും കിടമത്സരങ്ങളും പിന്നാമ്പുറ കാഴ്ചകളും ദൃശ്യ മാധ്യമങ്ങളുടെ കോമഡി സ്റ്റാര്‍ പരിപാടികളെ തോല്പിക്കുന്ന തരത്തിലുള്ളവയായിരുന്നു.ഇപ്പോഴും കിടയറ്റ ടെലിവിഷന്‍  പരിപാടികളെക്കാള്‍  ജനകീയമാണ്  കലോത്സവയിനങ്ങള്‍.ചാനലുകള്‍ വേദിക്കരികെ സ്റ്റുഡിയോകള്‍ സ്ഥാപിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല..മത്സരവും മത്സരത്തിന്റെ പിന്നാമ്പുറവും ചരടുവലികളും ലൈവായി കാണാനുള്ള സൗകര്യവും ഇതുകൊണ്ടുണ്ട് എന്നുമാത്രം .








Saturday, November 10, 2012

ശ്രീ 'ശാന്ത'നാണ്-ഒരു തിരിഞ്ഞു നോട്ടം

This is an article about Sree Santh,the Keraite player of Indian team.In this article i express my memories about him.
Tags:Sree Santh Angry,Sreeshanth with Hayden,Sreesanth with Harbhajan,Where is SreeSanth now, Aggressive Sreesanth.?
            ബോള്‍ അതാ വായുവിലേക്ക്  ഉയരുന്നു, സിക്സര്‍ ആകുമോ ,പാകിസ്ഥാന്‍ കപ്പ്‌ ഉയര്‍ത്തുമോ ?കാണികള്‍ ആകെ ആകാംക്ഷയിലായ ആ നിമിഷം..  കമെന്റെടെഴ്സ് പോലും നിശബ്ദരായി . ക്യാമറാ മുകളില്‍  നിന്ന്  താഴോട്ട് വന്ന്  ഫീല്‍ഡറുടെ കൈകളിലേക്ക് ഫോക്കസ് ചെയ്യാന്‍ തുടങ്ങി.ശ്രീ...;.ആ മനോഹര ക്യാച്ചിലുടെ  ഇന്ത്യയെ  കപ്പിലേക്ക് നയിച്ചു .  ...
ശ്രീശാന്തിനെ വിശേഷിപിക്കാന്‍ ഇതിലും  ഉചിതം മറ്റൊന്നുമില്ല.അങ്ങനെ കേരള കരയുടെ അഭിമാനമായിത്തീര്‍ന്ന ശ്രീ ശാന്തിനെ കുറിച്ച് തന്നെയാണ്  ഈ ലേഖനത്തിലൂടെ  പരാമര്‍ശിക്കാന്‍ ഞാന്‍  ഉദേശിക്കുന്നത്..

ഒരു  നാള്‍ ഇന്റര്‍നെറ്റില്‍ ഒട്ടാകെ  തരംഗം സൃഷ്ടിക്കാന്‍ ഈ താരത്തിനു കഴിഞ്ഞിരുന്നു.ഒരു പക്ഷെ ശ്രീ ശാന്തിന്റെ  സ്വഭാവ പ്രകൃതം തന്നെയാവും ഇതിനു  കാരണം.  ക്രിക്കറ്റ്‌ നിരൂപകര്‍ക്ക് ഇദ്ധേഹം ഒരു സ്വാദേറിയ വിഭവം തന്നെയായിരുന്നു.ഓസ്ട്രേലിയക്കാരനായ ഹെയഡന്റെ മുന്നി  ല്‍  വെച്ച്, പിച്ചില്‍ കൈകിട്ട്  അടിച്ചതും  ദക്ഷിണ ആഫ്രിക്കക്കാരനായ അന്ദ്രെവ് നിലിന്റെ ബോളില്‍ സിക്സര്‍ അടിച്ചതിനു ശേഷം ബാറ്റ് വീശി  നൃത്തം വെച്ചതുമൊക്കെ കാണുമ്പോള്‍ മലയാളികള്‍ മനസ്സില്‍ ഉറപ്പികും -"ഓന്‍ മ്മടെ മാനം കാത്തു "..പിന്നീട് ഈ താരമാവും മെസ്സേജുകളിലും ഫേസ്ബുക്കിലുമൊക്കെ..അദ്ധേഹത്തെ വിശേഷിപ്പിക്കാത്ത ഭംഗിവാക്കുകള്‍ ഉണ്ടാവില്ല .അതു  ഭംഗി വാക്കുകള്‍ മാത്രമായിരുന്നില്ലല്ലോ!!

പിന്നീട് ഐ .പി .എല്‍ ല്‍  ഭാജിയുടെ  കയ്യില്‍ നിന്ന് 'ഡിഷും' പൊട്ടിയപ്പോള്‍   കേരളീയര്‍ ഒരേ സ്വരതോടെ പറഞ്ഞു 'ഭേഷ്'.!. മാധ്യമങ്ങള്‍ ഇതൊരു ഉത്സവമാക്കി രസം പകര്‍ന്നു .
അതോടെ  ശ്രീയും, അല്പം  കഴിഞ്ഞു ഭാജിയും ടീമില്‍ നിന്ന് പുറത്തായി.ഒന്ന് രണ്ട്  ഇന്റര്‍വ്യൂവിലും  ഒരു അവാര്‍ഡ്ഷോയിലെ ഡാന്‍സിനും ശേഷം തിരശീലയ്ക്കു പിന്നിലേക്ക്‌  പിന്മാറിയോ ഈ അഭിമാനതാരം . ഞാന്‍ ഓര്‍ക്കുന്നില്ല.ശ്രീ 'ശാന്ത'നായോ.. ?? 

Friday, November 9, 2012

സിനിമാലയുടെ അധപതനം

For no malayalam font users-
This is an aritcle about the crisis of malayalam televison program cinemala.This article tells about what has happened to this stunning program in a brief.
Tags:Cinemala Asianet,Asianet program cinema review,Saju kodien team cinemala news,What is happening to cinemala.

കേരള ടെലിവിഷന്‍ ചരിത്രത്തില്‍  വിപ്ലവം സൃഷ്‌ടിച്ച ഒരു പരിപാടിയാണ്  ഏഷ്യാനെറ്റില്‍  സംപ്രേഷണം ചെയ്യുന്ന സിനിമാല .   കവര്‍ ചെയ്ത് മുന്നേറി കൊണ്ടിരുന്ന ഈ  പരിപാടി ഡയാന സില്‍വര്‍സ്റ്രിന്റെ   സംവിധാനത്തില്‍ ആരംഭിച്ചപ്പോള്‍   സമകാലിക പ്രസക്തിയുള്ള ഏറെ   സംഭവങ്ങള്‍ക്ക്  പ്രാമുഖ്യം നല്‍കിയാണ്‌   അവതരിപ്പി ചിരുന്നത്.
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ  ദിലീപിന്റെയും മറ്റു കമേഡിയന്‍മാരായ  സലിം കുമാറിന്റെയും  നാദിര്‍ ഷായുടെയും ഒക്കെ അരങ്ങേറ്റം സിനിമാലയിലുടെ ആയിരുന്നു.പിന്നിട്  അവര്‍ സിനിമയില്‍ ശ്രദ്ധ ചെലുത്തിയതിലുടെ  ഈ പരിപാടിയില്‍ നിന്നു വിടൂ നില്‍ക്കുകയും    സാജു കൊടിയന്‍ ,ഹരിശ്രീ മാര്‍ട്ടിന്‍ , എന്നിവര്‍  മാത്രമായി  ഒതുങ്ങുകയും  ചെയ്തു .
a snap from cinemala
             ഒരു  കാലത്ത് ടെലിവിഷന്‍ മാധ്യമ രംഗത്ത്‌  മലയാളിയുടെ  ചിന്തയുടെ  രസക്കൂടു  ചാലിച്ചെടുത്തിയിരുന്നത്  സിനിമാല തന്നെയായിരുന്നു .ഞായറാഴ്ച  സന്ധ്യ  ധന്യമാക്കിയിരുന്നത്  ആ  ആഴ്ചയിലെ  ചില  സുപ്രധാന മുഹൂര്‍ത്തങ്ങളെ വെച്ചായിരുന്നു.അവതാരണ രംഗത്തെ മിഴിവ് കൊണ്ടും കഥാ സന്ദര്‍ഭത്തിലെ ചാരുത കൊണ്ടും അങ്ങേയറ്റം ഹൃദ്യമായിരുന്നു അവ .ഏഷ്യാനെറ്റ്‌ ജനകീയമായതുതന്നെ  സിനിമാല വഴിയായിരുന്നു .
                                   ഏഷ്യാനെറ്റിനെ  മാധ്യമ ഭീകരന്‍ വിഴുങ്ങിയപ്പോള്‍  സിനിമാലക്കും സ്ഥാനച ലനമുണ്ടായി .പ്രൈം ടൈം, മറ്റു പരിപാടികള്‍ കയ്യടക്കിയപ്പോള്‍ സിനിമാതാരം ജഗദീഷ് കോമെഡി സ്റ്റാര്‍ സിനിമാലയെ മൂലക്കെലേക്കു മാറ്റി  ഇപ്പഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.ഏറെ ആക്ഷേപവും ആസ്വാദനവും കൈകോര്‍ത്ത  ഈ  പരിപാടി  ഇനി എന്നാണ് മലയാളി യുടെ  സ്വീകരണ മുറിയെ സമ്പന്നമാക്കുക.


                                

Wednesday, November 7, 2012

Monday, November 5, 2012

യുഡിഎഫ് ചേര്‍ന്നു

         യുഡിഎഫ്  യോഗം കഴിഞ്ഞു ; കേരളം സ്വസ്ഥമായി .

        അങ്ങനെ  ഒരു യോഗം  കൂടി  കഴിഞ്ഞു..കേരളത്തിന്റെ  ജീവല്‍ പ്രശ്നങ്ങള്‍ പരിഹൃദമായി   .സിജുക്കുട്ടന്  സ്ഥലം മാറ്റം ;ലീഗിനെ  ഒറ്റക്കാക്കില്ല ; ഹരിതം തന്നെ കേരളം ;ശ്രീധരന്‍  വരണം .
 ചായ  കുടിച്ചു  പിരിഞ്ചു ,ബിരിയാണി  പറ്റില്ലല്ലോ . സ്വസ്തി 

Sunday, November 4, 2012

ഒരു കൈമാറ്റ കഥ

 ഹൊ ! മദാമ്മയും  സര്‍ദാര്‍ജിയും  പിന്നെ വദ്രയും !ത്രീജീസ്