Tuesday, November 13, 2012

സംസ്ഥാന സ്കൂള്‍ കലോത്സവം മലപ്പുറത്ത്‌

                               മറ്റൊരു സ്കൂള്‍ കലോത്സവം കൂടി അരങ്ങേറുകയാണ്. സ്കൂള്‍  കുട്ടികളുടെ കഴിവ് തെളിയിക്കാനുള്ള  ഏറ്റവും  വലിയ വേദിയാണ്  സംസ്ഥാന സ്കൂള്‍ കലോത്സവം.കുരുന്നു പ്രതിഭകള്‍ വേദിയിലെത്തി തങ്ങളുടെ പ്രകടനം കാഴ്ച വെച്ച് മടങ്ങുമ്പോള്‍ നീണ്ട നാളെത്തെ  സപര്യക്ക്  വിരാമ മിടുകയാണ്.ഇന്നത്തെപോലെ ദൃശ്യ മാധ്യമങ്ങള്‍ കുറവായിരുന്ന  ഒരു കാലത്ത് ആടാനും പാടാനും പിന്നെ ചിരിപ്പിച്ചു മണ്ണ് കപ്പിക്കാനും ഇത്രയും വലിയ ഒരു അരങ്ങും  ഇല്ലായിരുന്നു.
 ഓരോ കലോത്സവവും നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കി, മാറ്റു തെളിയിച്ച് മലയാളത്തിന്റെ മന്ദാരങ്ങളായി.വിജയത്തിന്റെ കനവും കണ്ണീരിന്റെ  ഉപ്പും ഇഴചേര്‍ന്ന നിമിഷങ്ങള്‍..കാവ്യയും വിനീതും മഞ്ജുവും നവ്യയും മലയാളസിനിമയിലെത്തിയത്,കലോത്സവം വഴിയായിരുന്നു.നവ്യയുടെ പ്രമാദ കരച്ചില്‍ ഓര്‍ക്കുക..എന്തിന് മലയാളിയുടെ അഹങ്കാരമായ യേശുദാസും ജയചന്ദ്രനും കലോത്സവത്തിന്റെ ഉത്പന്നമാണ്.ജയചന്ദ്രന്‍ പാട്ടില്‍ വിജയിച്ചപ്പോള്‍ പിന്നീട് പാടി വിജയിച്ചത് യേശുദാസാണന്നു മാത്രം. .വിനീത് ശ്രീനിവാസന്‍ മാപ്പിളപ്പാട്ട് പാടിയാണ് ഒന്നാംസ്ഥാനം നേടിയതെന്നും ചരിത്രം.അങ്ങനെ  തട്ടത്തിന്‍ മറയത്തായി .നിരവധി മിമിക്രി പ്രതിഭകളുടെ കഥയും മറ്റൊന്നല്ല.ഒരു പക്ഷെ മിമിക്രി ഇത്രയേറെ ജനകീയമാക്കിയത്‌ കലോത്സവത്തിന്റെ ജനസഞ്ചയമായിരുന്നു. 
                    അതോടൊപ്പം വിവാദങ്ങളും വേദി മാറ്റങ്ങളും കലോത്സവത്തിന് എപ്പോഴും കൂടപ്പിറപ്പുകളായിരുന്നു.  അവ മത്സരങ്ങള്‍ക്ക്  മാറ്റു കുറക്കുകയല്ല മറിച്ച് ഇരട്ടിപ്പിക്കുകയായിരുന്നു. മത്സരങ്ങളും കിടമത്സരങ്ങളും പിന്നാമ്പുറ കാഴ്ചകളും ദൃശ്യ മാധ്യമങ്ങളുടെ കോമഡി സ്റ്റാര്‍ പരിപാടികളെ തോല്പിക്കുന്ന തരത്തിലുള്ളവയായിരുന്നു.ഇപ്പോഴും കിടയറ്റ ടെലിവിഷന്‍  പരിപാടികളെക്കാള്‍  ജനകീയമാണ്  കലോത്സവയിനങ്ങള്‍.ചാനലുകള്‍ വേദിക്കരികെ സ്റ്റുഡിയോകള്‍ സ്ഥാപിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല..മത്സരവും മത്സരത്തിന്റെ പിന്നാമ്പുറവും ചരടുവലികളും ലൈവായി കാണാനുള്ള സൗകര്യവും ഇതുകൊണ്ടുണ്ട് എന്നുമാത്രം .








No comments:

Post a Comment