Friday, November 9, 2012

സിനിമാലയുടെ അധപതനം

For no malayalam font users-
This is an aritcle about the crisis of malayalam televison program cinemala.This article tells about what has happened to this stunning program in a brief.
Tags:Cinemala Asianet,Asianet program cinema review,Saju kodien team cinemala news,What is happening to cinemala.

കേരള ടെലിവിഷന്‍ ചരിത്രത്തില്‍  വിപ്ലവം സൃഷ്‌ടിച്ച ഒരു പരിപാടിയാണ്  ഏഷ്യാനെറ്റില്‍  സംപ്രേഷണം ചെയ്യുന്ന സിനിമാല .   കവര്‍ ചെയ്ത് മുന്നേറി കൊണ്ടിരുന്ന ഈ  പരിപാടി ഡയാന സില്‍വര്‍സ്റ്രിന്റെ   സംവിധാനത്തില്‍ ആരംഭിച്ചപ്പോള്‍   സമകാലിക പ്രസക്തിയുള്ള ഏറെ   സംഭവങ്ങള്‍ക്ക്  പ്രാമുഖ്യം നല്‍കിയാണ്‌   അവതരിപ്പി ചിരുന്നത്.
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ  ദിലീപിന്റെയും മറ്റു കമേഡിയന്‍മാരായ  സലിം കുമാറിന്റെയും  നാദിര്‍ ഷായുടെയും ഒക്കെ അരങ്ങേറ്റം സിനിമാലയിലുടെ ആയിരുന്നു.പിന്നിട്  അവര്‍ സിനിമയില്‍ ശ്രദ്ധ ചെലുത്തിയതിലുടെ  ഈ പരിപാടിയില്‍ നിന്നു വിടൂ നില്‍ക്കുകയും    സാജു കൊടിയന്‍ ,ഹരിശ്രീ മാര്‍ട്ടിന്‍ , എന്നിവര്‍  മാത്രമായി  ഒതുങ്ങുകയും  ചെയ്തു .
a snap from cinemala
             ഒരു  കാലത്ത് ടെലിവിഷന്‍ മാധ്യമ രംഗത്ത്‌  മലയാളിയുടെ  ചിന്തയുടെ  രസക്കൂടു  ചാലിച്ചെടുത്തിയിരുന്നത്  സിനിമാല തന്നെയായിരുന്നു .ഞായറാഴ്ച  സന്ധ്യ  ധന്യമാക്കിയിരുന്നത്  ആ  ആഴ്ചയിലെ  ചില  സുപ്രധാന മുഹൂര്‍ത്തങ്ങളെ വെച്ചായിരുന്നു.അവതാരണ രംഗത്തെ മിഴിവ് കൊണ്ടും കഥാ സന്ദര്‍ഭത്തിലെ ചാരുത കൊണ്ടും അങ്ങേയറ്റം ഹൃദ്യമായിരുന്നു അവ .ഏഷ്യാനെറ്റ്‌ ജനകീയമായതുതന്നെ  സിനിമാല വഴിയായിരുന്നു .
                                   ഏഷ്യാനെറ്റിനെ  മാധ്യമ ഭീകരന്‍ വിഴുങ്ങിയപ്പോള്‍  സിനിമാലക്കും സ്ഥാനച ലനമുണ്ടായി .പ്രൈം ടൈം, മറ്റു പരിപാടികള്‍ കയ്യടക്കിയപ്പോള്‍ സിനിമാതാരം ജഗദീഷ് കോമെഡി സ്റ്റാര്‍ സിനിമാലയെ മൂലക്കെലേക്കു മാറ്റി  ഇപ്പഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.ഏറെ ആക്ഷേപവും ആസ്വാദനവും കൈകോര്‍ത്ത  ഈ  പരിപാടി  ഇനി എന്നാണ് മലയാളി യുടെ  സ്വീകരണ മുറിയെ സമ്പന്നമാക്കുക.


                                

2 comments:

  1. മാധ്യമ ഭീഘരന്‍,സംഭന്നമാക്കുക.
    പുണ്യാളാ...മലയാളം?

    ReplyDelete
    Replies
    1. നന്ദി ..,ഈ സത്യസന്ധമായ പ്രതികരണത്തിന് ,സുഹൃത്തേ .

      Delete