Saturday, November 10, 2012

ശ്രീ 'ശാന്ത'നാണ്-ഒരു തിരിഞ്ഞു നോട്ടം

This is an article about Sree Santh,the Keraite player of Indian team.In this article i express my memories about him.
Tags:Sree Santh Angry,Sreeshanth with Hayden,Sreesanth with Harbhajan,Where is SreeSanth now, Aggressive Sreesanth.?
            ബോള്‍ അതാ വായുവിലേക്ക്  ഉയരുന്നു, സിക്സര്‍ ആകുമോ ,പാകിസ്ഥാന്‍ കപ്പ്‌ ഉയര്‍ത്തുമോ ?കാണികള്‍ ആകെ ആകാംക്ഷയിലായ ആ നിമിഷം..  കമെന്റെടെഴ്സ് പോലും നിശബ്ദരായി . ക്യാമറാ മുകളില്‍  നിന്ന്  താഴോട്ട് വന്ന്  ഫീല്‍ഡറുടെ കൈകളിലേക്ക് ഫോക്കസ് ചെയ്യാന്‍ തുടങ്ങി.ശ്രീ...;.ആ മനോഹര ക്യാച്ചിലുടെ  ഇന്ത്യയെ  കപ്പിലേക്ക് നയിച്ചു .  ...
ശ്രീശാന്തിനെ വിശേഷിപിക്കാന്‍ ഇതിലും  ഉചിതം മറ്റൊന്നുമില്ല.അങ്ങനെ കേരള കരയുടെ അഭിമാനമായിത്തീര്‍ന്ന ശ്രീ ശാന്തിനെ കുറിച്ച് തന്നെയാണ്  ഈ ലേഖനത്തിലൂടെ  പരാമര്‍ശിക്കാന്‍ ഞാന്‍  ഉദേശിക്കുന്നത്..

ഒരു  നാള്‍ ഇന്റര്‍നെറ്റില്‍ ഒട്ടാകെ  തരംഗം സൃഷ്ടിക്കാന്‍ ഈ താരത്തിനു കഴിഞ്ഞിരുന്നു.ഒരു പക്ഷെ ശ്രീ ശാന്തിന്റെ  സ്വഭാവ പ്രകൃതം തന്നെയാവും ഇതിനു  കാരണം.  ക്രിക്കറ്റ്‌ നിരൂപകര്‍ക്ക് ഇദ്ധേഹം ഒരു സ്വാദേറിയ വിഭവം തന്നെയായിരുന്നു.ഓസ്ട്രേലിയക്കാരനായ ഹെയഡന്റെ മുന്നി  ല്‍  വെച്ച്, പിച്ചില്‍ കൈകിട്ട്  അടിച്ചതും  ദക്ഷിണ ആഫ്രിക്കക്കാരനായ അന്ദ്രെവ് നിലിന്റെ ബോളില്‍ സിക്സര്‍ അടിച്ചതിനു ശേഷം ബാറ്റ് വീശി  നൃത്തം വെച്ചതുമൊക്കെ കാണുമ്പോള്‍ മലയാളികള്‍ മനസ്സില്‍ ഉറപ്പികും -"ഓന്‍ മ്മടെ മാനം കാത്തു "..പിന്നീട് ഈ താരമാവും മെസ്സേജുകളിലും ഫേസ്ബുക്കിലുമൊക്കെ..അദ്ധേഹത്തെ വിശേഷിപ്പിക്കാത്ത ഭംഗിവാക്കുകള്‍ ഉണ്ടാവില്ല .അതു  ഭംഗി വാക്കുകള്‍ മാത്രമായിരുന്നില്ലല്ലോ!!

പിന്നീട് ഐ .പി .എല്‍ ല്‍  ഭാജിയുടെ  കയ്യില്‍ നിന്ന് 'ഡിഷും' പൊട്ടിയപ്പോള്‍   കേരളീയര്‍ ഒരേ സ്വരതോടെ പറഞ്ഞു 'ഭേഷ്'.!. മാധ്യമങ്ങള്‍ ഇതൊരു ഉത്സവമാക്കി രസം പകര്‍ന്നു .
അതോടെ  ശ്രീയും, അല്പം  കഴിഞ്ഞു ഭാജിയും ടീമില്‍ നിന്ന് പുറത്തായി.ഒന്ന് രണ്ട്  ഇന്റര്‍വ്യൂവിലും  ഒരു അവാര്‍ഡ്ഷോയിലെ ഡാന്‍സിനും ശേഷം തിരശീലയ്ക്കു പിന്നിലേക്ക്‌  പിന്മാറിയോ ഈ അഭിമാനതാരം . ഞാന്‍ ഓര്‍ക്കുന്നില്ല.ശ്രീ 'ശാന്ത'നായോ.. ?? 

3 comments:

  1. ലഘു ലേഖനം കൊള്ളാം..

    ReplyDelete
  2. അലി,രണ്‍ജി ട്രോഫിയില്‍ സച്ചിന്റെ വിക്കെറ്റ്‌ എടുത്ത കാര്യവും സൂചിപ്പിക്കാമായിരുന്നു

    ReplyDelete
    Replies
    1. അത് വിട്ടു പോയല്ലേ..

      Delete